1 Corinthians 14:21 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേദലിഖിതങ്ങളില്‍ ഇങ്ങനെ കാണുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേന എന്‍റെ ജനത്തോടു സംസാരിക്കും എന്നും, വൈദേശികരുടെ അധരങ്ങളില്‍കൂടി ഞാന്‍ സംസാരിക്കും എങ്കിലും അവര്‍ എന്‍റെ വാക്കു ശ്രദ്ധിക്കുകയില്ല എന്നും കര്‍ത്താവു പറയുന്നു.
Malayalam (ERV) WBTC Bible
തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: “വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ ഉപയോഗിച്ചും അന്യരുടെ അധരങ്ങളുപയോഗിച്ചും ഞാന്‍ ഈ ജനതയോടു സംസാരിക്കും; എങ്കിലും ഈ ജനത എന്നെ അനുസരിക്കില്ല.” യെശയ്യാവ്, 28:11-12 അതാണ് കര്‍ത്താവ് പറയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
Malayalam 1992 MBSI
“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന്‍ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര്‍ എന്റെ വാക്കു കേള്‍ക്കയില്ല എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് സംസാരിക്കും എങ്കിലും അവർ എന്റെ വാക്ക് കേൾക്കുകയില്ല എന്ന് കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന്‍ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര്‍ എന്‍റെ വാക്കു കേള്‍ക്കയില്ല എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു.
Malayalam Bible POC-ML 2013
നിയമത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ മുഖേനയും അന്യദേശക്കാരുടെ അധരങ്ങള്‍ മുഖേനയും ഞാന്‍ ഈ ജനത്തോടു സംസാരിക്കും; എന്നാലും അവര്‍ എന്നെ കേള്‍ക്കാന്‍ കൂട്ടാക്കുകയില്ല എന്നു കര്‍ത്താവ്‌ പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ന്യായപ്രമാണത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതരഭാഷക്കാരിലൂടെയും വിദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ഈ ജനത്തോടു സംസാരിക്കും, എങ്കിലും അവർ എന്റെ വാക്കു കേൾക്കുകയില്ല, എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.”