1 Corinthians 14:25 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ രഹസ്യവിചാരങ്ങള്‍ പുറത്തു വരുന്നു. അവന്‍ സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാര്‍ഥത്തില്‍ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും.
Malayalam (ERV) WBTC Bible
അയാളുടെ മനസ്സിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടും. അതിനാല്‍ അയാള്‍ മുട്ടുകുത്തി ദൈവത്തെ ആരാധിക്കും. അപ്പോള്‍ അയാള്‍ പറയും, “സത്യമായും ദൈവം നിങ്ങളോടൊപ്പമുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
Malayalam 1992 MBSI
അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന്‍ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ഹൃ ദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന്‍ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
Malayalam Bible POC-ML 2013
അങ്ങനെ അവന്‍ സാഷ്‌ടാംഗപ്രണാമം ചെയ്‌ത് ദൈവത്തെ ആരാധിക്കാനും ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു പ്രഖ്യാപിക്കാനും ഇടയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുടെ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും; അയാൾ സാഷ്ടാംഗം വീണ്, “വാസ്തവമായി നിങ്ങളുടെ മധ്യത്തിൽ ദൈവം ഉണ്ട്” എന്നു പറഞ്ഞു ദൈവത്തെ ആരാധിക്കും.