1 Corinthians 14:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സഹോദരരേ, ഞാന്‍ പറഞ്ഞതിന്‍റെ സാരം ഇതാണ്: നിങ്ങള്‍ ആരാധനയ്‍ക്കായി ഒരുമിച്ചു ചേരുമ്പോള്‍ ഒരാള്‍ക്ക് ഒരു ഗാനം ആലപിക്കാനോ, മറ്റൊരാള്‍ക്ക് ഒരു പ്രബോധനം നല്‌കുവാനോ, വേറൊരാള്‍ക്ക് ദൈവത്തില്‍നിന്നുള്ള വെളിപാട് അറിയിക്കുവാനോ ഇനിയൊരാള്‍ക്ക്, അന്യഭാഷകള്‍ സംസാരിക്കുവാനോ, മറ്റൊരാള്‍ക്ക് അതിന്‍റെ വ്യാഖ്യാനം നല്‌കുവാനോ ഉണ്ടായിരിക്കാം. ഇവ സഭയുടെ ആത്മികപുരോഗതിക്കു സഹായകമായി തീരേണ്ടതാണ്.
Malayalam (ERV) WBTC Bible
അതുകൊണ്ട് സഹോദരീ സഹോദരന്മാരേ, നിങ്ങളെന്തു ചെയ്യും? നിങ്ങള്‍ ഒത്തുചേരുന്പോള്‍ ഒരാള്‍ക്ക് ഒരു പാട്ടുണ്ട്, മറ്റൊരാള്‍ക്ക് ഒരു ഉപദേശം, വേറൊരാള്‍ക്ക് ദൈവത്തില്‍ നിന്നൊരു പുതിയ സത്യം, ഇനിയൊരാള്‍ വ്യത്യസ്തഭാഷകളില്‍ സംസാരിക്കുന്നു, വേറെയൊരാളാകട്ടെ ആ ഭാഷ വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. ഇക്കാര്യങ്ങളുടെ എല്ലാം ലക്ഷ്യം സഭയെ സുശക്തമാക്കാന്‍ സഹായിക്കുകയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.
Malayalam 1992 MBSI
ആകയാല്‍ എന്തു? സഹോദരന്മാരേ, നിങ്ങള്‍ കൂടിവരുമ്പോള്‍ ഔരോരുത്തന്നു സങ്കീര്‍ത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവര്‍ദ്ധനെക്കായി ഉതകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന് സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനയ്ക്കുവേണ്ടി ചെയ്യട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ എന്ത്? സഹോദരന്മാരേ, നിങ്ങള്‍ കൂടിവരുമ്പോള്‍ ഓരോരുത്തനു സങ്കീര്‍ത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്; സകലവും ആത്മികവര്‍ധനയ്ക്കായി ഉതകട്ടെ.
Malayalam Bible POC-ML 2013
സഹോദരരേ, ആകയാല്‍ എന്തുവേണം? നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സങ്കീര്‍ത്തനമോ, സാരോപദേശമോ വെളിപാടോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടായിരിക്കട്ടെ. ഇവയെല്ലാം ആത്‌മീയോത്‌കര്‍ഷത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്.