1 Corinthians 14:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്യഭാഷകളില്‍ ആരെങ്കിലും സംസാരിക്കുന്നെങ്കില്‍ രണ്ടോ, കൂടിയാല്‍ മൂന്നോ പേര്‍ ഒരാള്‍ പറഞ്ഞു കഴിഞ്ഞു മറ്റൊരാള്‍ എന്ന ക്രമത്തില്‍ സംസാരിക്കട്ടെ. ഒരാള്‍ അതു വ്യാഖ്യാനിക്കുകയും വേണം.
Malayalam (ERV) WBTC Bible
നിങ്ങള്‍ ഒത്തുചേരുന്പോള്‍, ആരെങ്കിലുമൊരാള്‍ വ്യത്യസ്തഭാഷയില്‍ സംസാരിച്ചാല്‍ രണ്ടോ മൂന്നോ പേരേ അതു ചെയ്യാനുണ്ടാകാവൂ. അവര്‍ ഓരോരുത്തരായി സംസാരിച്ചുകൊള്ളണം. മറ്റൊരാള്‍ അവര്‍ പറഞ്ഞവ പരിഭാഷപ്പെടുത്തുകയും വേണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
Malayalam 1992 MBSI
അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍ രണ്ടു പേരോ ഏറിയാല്‍ മൂന്നുപേരോ ആകട്ടെ; അവര്‍ ഔരോരുത്തനായി സംസാരിക്കയും ഒരുവന്‍ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍ രണ്ടു പേരോ ഏറിയാല്‍ മൂന്നു പേരോ ആകട്ടെ; അവര്‍ ഓരോരുത്തനായി സംസാരിക്കയും ഒരുവന്‍ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
Malayalam Bible POC-ML 2013
ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേസംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം.