1 Corinthians 14:31 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ സന്ദേശം ഒരാള്‍ കഴിഞ്ഞ് മറ്റൊരാള്‍ എന്ന ക്രമത്തില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രഖ്യാപനം ചെയ്യാമല്ലോ. അങ്ങനെ എല്ലാവര്‍ക്കും പഠിക്കുവാനും പ്രോത്സാഹനം ലഭിക്കുവാനും ഇടയാകും.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കായി പ്രവചനം നടത്താം. ആ രീതിയില്‍ എല്ലാവരെയും പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാകാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
Malayalam 1992 MBSI
എല്ലാവരും പഠിപ്പാനും എല്ലാവര്‍ക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങള്‍ക്കു എല്ലാവര്‍ക്കും ഔരോരുത്തനായി പ്രവചിക്കാമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ എല്ലാവരും പഠിക്കുവാനും എല്ലാവർക്കും പ്രബോധനം ലഭിക്കുവാനുമായി നിങ്ങൾക്ക് എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും പഠിപ്പാനും എല്ലാവര്‍ക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
Malayalam Bible POC-ML 2013
അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറിപ്രവചിക്കാനും പഠിക്കാനും പ്രാത്‌സാഹനം ലഭിക്കാനും ഇടയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്.