1 Corinthians 14:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകനെന്നോ ആത്മീയവരം ലഭിച്ചവനെന്നോ അവകാശപ്പെടുന്നവന്‍, ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ കര്‍ത്താവിന്‍റെ കല്പനയാണെന്നു ധരിച്ചുകൊള്ളട്ടെ.
Malayalam (ERV) WBTC Bible
താനൊരു പ്രവാചകനാണെന്ന് ഒരുവന്‍ കരുതുന്നുവെങ്കില്‍, തനിക്കൊരു ആത്മീയ വരമുണ്ടെന്നു കരുതുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത് കര്‍ത്താവിന്‍റെ കല്പനയാണെന്ന് അയാള്‍ അംഗീകരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
Malayalam 1992 MBSI
താന്‍ പ്രവാചകന്‍ എന്നോ ആത്മികന്‍ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കില്‍, ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു കര്‍ത്താവിന്റെ കല്പന ആകുന്നു എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരാൾക്ക് തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താന്‍ പ്രവാചകന്‍ എന്നോ ആത്മികന്‍ എന്നോ ഒരുത്തനു തോന്നുന്നു എങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് കര്‍ത്താവിന്‍റെ കല്പന ആകുന്നു എന്ന് അവന്‍ അറിഞ്ഞുകൊള്ളട്ടെ.
Malayalam Bible POC-ML 2013
പ്രവാചകനെന്നോ ആത്‌മീയ മനുഷ്യനെന്നോ ആരെങ്കിലും തന്നെത്തന്നെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ കര്‍ത്താവിന്‍െറ കല്‍പനയായി അവന്‍ അംഗീകരിക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ.