1 Corinthians 14:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹവിശ്വാസികളേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍, ദൈവത്തില്‍നിന്നുള്ള വെളിപാടോ, ജ്ഞാനമോ, ദൈവാത്മപ്രേരിതമായ സന്ദേശമോ ഉപദേശമോ നിങ്ങളെ അറിയിക്കാതെ അന്യഭാഷകളില്‍ സംസാരിക്കുകമാത്രം ചെയ്താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം?
Malayalam (ERV) WBTC Bible
സഹോദരീ സഹോദരന്മാരേ, ഞാന്‍ പലഭാഷകള്‍ സംസാരിച്ചുകൊണ്ട് നിങ്ങളെ സമീപിച്ചാല്‍ അതു നിങ്ങളെ സഹായിക്കുമോ? ഇല്ല! ഞാന്‍ ഒരു പുതിയ സത്യമോ, ചില അറിവോ, ചില പ്രവചനമോ, ചില ഉപദേശമോ കൊണ്ടു വന്നാലല്ലാതെ അതു നിങ്ങളെ സഹായിക്കില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
Malayalam 1992 MBSI
സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്കു എന്തു പ്രയോജനം വരും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോട് സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്ക് എന്ത് പ്രയോജനം?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം വരും?
Malayalam Bible POC-ML 2013
സഹോദരരേ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കലേക്കു വരുകയും എന്തെങ്കിലും വെളിപാടോ വിജ്‌ഞാനമോ പ്രവചനമോ പ്രബോധനമോ നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ് താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം?