1 Corinthians 14:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വീണ, പുല്ലാങ്കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍ തന്നെ ഉദാഹരണമായെടുക്കുക. സ്വരരാഗങ്ങള്‍ വ്യക്തമായി ധ്വനിപ്പിക്കുന്നില്ലെങ്കില്‍, വായിച്ചത് എന്താണെന്ന് എങ്ങനെ മനസ്സിലാക്കും?
Malayalam (ERV) WBTC Bible
ഓടക്കുഴലോ വീണയോ പോലുള്ള ശബ്ദമുണ്ടാക്കുന്ന നിര്‍ജ്ജീവസാധനങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാവാം. വ്യത്യസ്തനാദങ്ങള്‍ വ്യക്തമാക്കിയില്ലെങ്കില്‍, എന്തു പാട്ടാണതെന്നു നിങ്ങള്‍ക്കു മനസ്സിലാകില്ല. ഈണം മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഓരോ നാദവും വളരെ വ്യക്തമായി മീട്ടപ്പെടണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും;
Malayalam 1992 MBSI
കുഴല്‍, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിര്‍ജ്ജീവസാധനങ്ങള്‍ തന്നേയും നാദഭേദം കാണിക്കാഞ്ഞാല്‍ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുഴൽ, വീണ എന്നിങ്ങനെ ശബ്ദം ഉണ്ടാക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നെയും ശബ്ദവ്യത്യാസം കാണിക്കാതിരുന്നാൽ ഊതിയതോ മീട്ടിയതോ എതാണെന്ന് എങ്ങനെ അറിയും?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുഴല്‍, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിര്‍ജീവ സാധനങ്ങള്‍തന്നെയും നാദഭേദം കാണിക്കാഞ്ഞാല്‍ ഊതിയതോ മീട്ടിയതോ എന്തെന്ന് എങ്ങനെ അറിയും?
Malayalam Bible POC-ML 2013
വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍പോലും വ്യതിരിക്‌ത മായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും?