1 Corinthians 14:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ സന്ദേശം വ്യക്തമാകാതെ അന്യഭാഷകളില്‍ മാത്രമായിരുന്നാല്‍, നിങ്ങള്‍ പറയുന്നത് എന്താണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുമോ? നിങ്ങളുടെ വാക്കുകള്‍ വായുവില്‍ ലയിച്ചുപോകുമല്ലോ.
Malayalam (ERV) WBTC Bible
ങ്ങള്‍ക്കും അങ്ങനെ തന്നെ. നിങ്ങളുടെ നാക്കു കൊണ്ട് പറയപ്പെടുന്ന വാക്കുകള്‍ വ്യക്തമായിരിക്കണം. നിങ്ങള്‍ക്കു വ്യക്തമായി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല. നിങ്ങള്‍ വായുവിനോടു പ്രസംഗിക്കുന്നതു പോലിരിക്കും!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ.
Malayalam 1992 MBSI
അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാല്‍ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങള്‍ കാറ്റിനോടു സംസാരിക്കുന്നവര്‍ ആകുമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുപോലെ നിങ്ങളും നാവുകൊണ്ട് വ്യക്തമായ വാക്ക് ഉച്ചരിക്കാതിരുന്നാൽ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോട് സംസാരിക്കുന്നവരെ പോലെ ആകുമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാല്‍ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങള്‍ കാറ്റിനോടു സംസാരിക്കുന്നവര്‍ ആകുമല്ലോ.
Malayalam Bible POC-ML 2013
അതുപോലെതന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരം കൊണ്ട്‌ അവ്യക്‌തമായി സംസാരിച്ചാല്‍ ആര്‍ക്ക്‌ എന്തു മനസ്‌സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെതന്നെ, നിങ്ങളും അജ്ഞാതഭാഷയിൽ അവ്യക്തവാക്കുകൾ സംസാരിച്ചാൽ, നിങ്ങൾ പറയുന്നതെന്തെന്ന് മറ്റുള്ളവർ എങ്ങനെ ഗ്രഹിക്കും? നിങ്ങൾ വെറുതേ വായുവിനോടു സംസാരിക്കുന്നവരെപ്പോലെ ആകും!