1 Corinthians 15:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തു ഉത്ഥാനം ചെയ്യപ്പെട്ട് മരണനിദ്രയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരില്‍ ഒന്നാമനായിത്തീര്‍ന്നിരിക്കുന്നു.
Malayalam (ERV) WBTC Bible
എന്നാല്‍ ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെട്ടു-മരണത്തില്‍ ഉറങ്ങിക്കിടന്ന വിശ്വാസികളില്‍ നിന്ന് ആദ്യമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
Malayalam 1992 MBSI
മനുഷ്യന്‍ മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍ മൂലം ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരുടെ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തിരിക്കുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, നിദ്രപ്രാപി ച്ചഎല്ലാവരുടെയും ആദ്യഫലമായി ക്രിസ്‌തു മരിച്ചവരുടെ ഇടയില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്.