1 Corinthians 15:27 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘സമസ്തവും തന്‍റെ കാല്‍ക്കീഴിലാക്കി’ എന്നു വേദലിഖിതത്തില്‍‍ കാണുന്നു. സമസ്തവും എന്നു പറയുന്നതില്‍ ക്രിസ്തുവിനു സകലവും അധീനമാക്കിക്കൊടുത്ത ദൈവം ഉള്‍പ്പെടുന്നില്ല എന്നു സ്പഷ്ടം.
Malayalam (ERV) WBTC Bible
തിരുവെഴുത്തു പറയുന്നു, “ദൈവം എല്ലാറ്റിനെയും അവന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കി. “എല്ലാറ്റിനേയും” എന്നു പറയുന്പോള്‍ അതില്‍ ദൈവം വരില്ലെന്നു വ്യക്തമാണ്. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ നിയന്ത്രണത്തിലാക്കുന്നവന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.
Malayalam 1992 MBSI
എന്നാല്‍ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; എന്നാൽ സകലവും അവന് കീഴ്പെട്ടിരിക്കുന്നു എന്ന് അവൻ പറഞ്ഞാൽ, സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്ന് സ്പഷ്ടം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകലത്തെയും അവന്‍റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവനു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ സകലത്തെയും കീഴാക്കിക്കൊടുത്തവന്‍ ഒഴികയത്രേ എന്നു സ്പഷ്ടം.
Malayalam Bible POC-ML 2013
ദൈവം സമസ്‌തവും അധീനമാക്കി തന്‍െറ പാദത്തിന്‍കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്‌തവും അധീനമാക്കി എന്നു പറയുമ്പോള്‍ അവ അധീനമാക്കിയവന്‍ ഒഴികെ എന്നതു സ്‌പ ഷ്‌ടം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്തെന്നാൽ ദൈവം “സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു. സകലതും,” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം.