1 Corinthians 15:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ സമസ്ത കാര്യങ്ങളും ക്രിസ്തുവിന്‍റെ ഭരണത്തിനു വിധേയമാകുമ്പോള്‍, സകലവും തനിക്ക് അധീനമാക്കിക്കൊടുത്ത ദൈവത്തിന് പുത്രന്‍ സ്വയം വിധേയനാക്കും. അങ്ങനെ ദൈവം സര്‍വാധിപതിയായി വാഴും.
Malayalam (ERV) WBTC Bible
എല്ലാം ക്രിസ്തുവിന്‍റെ കീഴിലായിക്കഴിയുന്പോള്‍ പുത്രന്‍ സ്വയം ദൈവത്തിന്‍ കീഴിലാകും. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ കീഴിലാക്കിയത്. ദൈവം പൂര്‍ണ്ണമായും എല്ലാറ്റിനേയും ഭരിക്കുന്നതാകയാല്‍ ക്രിസ്തുവും ദൈവത്തിന്‍ കീഴിലാക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
Malayalam 1992 MBSI
അല്ല, മരിച്ചവര്‍ക്കും വേണ്ടി സ്നാനം ഏലക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുംന്നില്ലെങ്കില്‍ അവര്‍ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവന് സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്, പുത്രൻ താനും സകലവും തനിക്ക് കീഴാക്കിക്കൊടുത്തവന് കീഴ്പെട്ടിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവനു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിനു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവനു കീഴ്പെട്ടിരിക്കും.
Malayalam Bible POC-ML 2013
സമസ്‌തവും അവിടുത്തേക്ക്‌ അധീനമായിക്കഴിയുമ്പോള്‍ സമസ്‌തവും തനിക്ക്‌ അധീനമാക്കിയവന്‌ പുത്രന്‍തന്നെയും അധീനനാകും. ഇത്‌ ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലതും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലതും ആയിത്തീരും.