1 Corinthians 15:29 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മരിച്ചവര്‍ക്കുവേണ്ടി സ്നാപനം ചെയ്യപ്പെടുന്നവരെക്കുറിച്ച് എന്താണു പറയുക? അതുകൊണ്ട് എന്തു സാധിക്കാമെന്നാണ് അവരുടെ പ്രത്യാശ? ചിലര്‍ വാദിക്കുന്നതുപോലെ മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ല എന്നുള്ളത് വാസ്തവമാണെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി സ്നാപനം സ്വീകരിക്കുന്നവര്‍ എന്തിന് അങ്ങനെ ചെയ്യുന്നു?
Malayalam (ERV) WBTC Bible
മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ മരിച്ചവര്‍ക്കു വേണ്ടി സ്നാനപ്പെട്ടവര്‍ എന്തു ചെയ്യും? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ലെങ്കില്‍ പിന്നെ എന്തിന് അവര്‍ക്കു വേണ്ടി സ്നാനപ്പെടുന്നു?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
Malayalam 1992 MBSI
ഞങ്ങളും നാഴികതോറും പ്രാണഭയത്തില്‍ ആകുന്നതു എന്തിന്നു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അല്ല, മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്ത് ചെയ്യും? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അല്ല, മരിച്ചവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുന്നില്ലെങ്കില്‍ അവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്?
Malayalam Bible POC-ML 2013
അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്‌ഞാ നസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട് എന്താണര്‍ഥമാക്കുന്നത്? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്‌ഞാനസ്‌നാനം സ്വീകരിക്കണം?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരിച്ചവരുടെ പുനരുത്ഥാനമേ ഇല്ലെങ്കിൽ, ചിലർ മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതെന്തിന്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതിന് എന്താണു പ്രസക്തി?