1 Corinthians 15:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫെസൊസില്‍വച്ചു “വന്യമൃഗങ്ങളോടു” പോരാടിയതുകൊണ്ട് ലൗകികമായി നോക്കുമ്പോള്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉത്ഥാനം ചെയ്യപ്പെടുന്നില്ലെങ്കില്‍ “നമുക്കു തിന്നും കുടിച്ചും ഉല്ലസിക്കാം; നാളെ മരിക്കുമല്ലോ.”
Malayalam (ERV) WBTC Bible
എഫെസൊസില്‍ വച്ച് മാനുഷികമായ കരങ്ങളാല്‍ ഞാന്‍വന്യജീവികളുമായി എന്‍റെ അഭിമാനത്തിനു വേണ്ടി മാത്രം ഏറ്റുമുട്ടി ഞാന്‍ ഒന്നും തന്നെ നേടിയില്ല. മനുഷ്യര്‍ മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ “നാളെ നമ്മള്‍ മരിക്കുമെന്നതിനാല്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
Malayalam 1992 MBSI
വഞ്ചിക്കപ്പെടരുതു, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എഫെസൊസിൽവച്ച് വന്യമൃഗങ്ങളോട് യുദ്ധം ചെയ്തത് വെറും മാനുഷികം എന്നുവരികിൽ എനിക്ക് എന്ത് പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്കുക, നാളെ ചാകുമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എഫെസൊസില്‍വച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉയിര്‍ക്കുന്നില്ലെങ്കില്‍ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
Malayalam Bible POC-ML 2013
മാനുഷികമായിപ്പറഞ്ഞാല്‍, എഫേസോസില്‍വച്ചു വന്യമൃഗങ്ങളോടു പോരാടിയതുകൊണ്ട്‌ എനിക്കെന്തു പ്രയോജനം? മരിച്ചവര്‍ക്കു പുനരുത്‌ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എഫേസോസിൽവെച്ചു ഞാൻ വന്യമൃഗങ്ങളോടു പോരാടിയതു കേവലം മാനുഷികകാരണങ്ങളാൽ എങ്കിൽ അതുകൊണ്ട് എനിക്കെന്തു നേട്ടം? മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ, “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ.”