1 Corinthians 15:34 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാപമാര്‍ഗങ്ങളില്‍നിന്നു പിന്തിരിഞ്ഞ് സുബോധമുള്ളവരായിത്തീരുക. നിങ്ങളില്‍ ചിലര്‍ക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. നിങ്ങള്‍ ലജ്ജിക്കേണ്ടതിനാണ് ഞാനിതു പറയുന്നത്.
Malayalam (ERV) WBTC Bible
നിങ്ങളുടെ ശരിയായ ചിന്തയിലേക്കു മടങ്ങിവരികയും പാപം ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്യുക. നിങ്ങളില്‍ ചിലര്‍ ദൈവത്തെ അറിയുന്നില്ല. അതു നാണക്കേടു തന്നെ എന്നു ഞാന്‍ പറയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.
Malayalam 1992 MBSI
പക്ഷേ ഒരുവന്‍; മരിച്ചവര്‍ എങ്ങനെ ഉയിര്‍ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സുബോധമുള്ളവരായി ഉണരുവിൻ; പാപം ചെയ്യാതിരിക്കുവിൻ; എന്തെന്നാൽ ചിലർക്ക് ദൈവത്തെക്കുറിച്ച് പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്ക് ലജ്ജയ്ക്കായി പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീതിക്കു നിര്‍മദരായി ഉണരുവിന്‍; പാപം ചെയ്യാതിരിപ്പിന്‍; ചിലര്‍ക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജയ്ക്കായി പറയുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ നീതിപൂര്‍വം സമചിത്തതപാലിക്കയും പാപം വര്‍ജിക്കയും ചെയ്യുവിന്‍. ചിലര്‍ക്കുദൈവത്തെപ്പറ്റി ഒരറിവുമില്ല. നിങ്ങളെ ലജ്‌ജിപ്പിക്കാനാണ്‌ ഞാന്‍ ഇതു പറയുന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നീതിബോധമുള്ളവരായിരിക്കുക. പാപംചെയ്യാതിരിക്കുക. നിങ്ങൾക്കു ലജ്ജ തോന്നുന്നതിനായിത്തന്നെ ഞാൻ പറയട്ടെ, ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല.