1 Corinthians 15:48 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മണ്ണില്‍നിന്ന് ഉണ്ടായവനെപ്പോലെയാണ്, മണ്‍മയരായ എല്ലാവരും; സ്വര്‍ഗത്തില്‍നിന്നുള്ളവനെപ്പോലെയാണ് സ്വര്‍ഗീയരായ എല്ലാവരും.
Malayalam (ERV) WBTC Bible
ജനങ്ങള്‍ ഭൂമിയുടേതാണ്. അവര്‍ ഭൂമിയുടെ ആദ്യമനുഷ്യനെപ്പോലെയാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിന്‍റെ ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നവനെപ്പോലെയാകുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;
Malayalam 1992 MBSI
നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗ്ഗീയന്റെ പ്രതിമയും ധരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗീയനെപ്പോലെ സ്വര്‍ഗീയന്മാരും ആകുന്നു;
Malayalam Bible POC-ML 2013
ഭൂമിയില്‍നിന്നുള്ള വന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു.