1 Corinthians 15:51 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[51,52] ഞാന്‍ പറയുന്ന ഈ രഹസ്യസത്യം നിങ്ങള്‍ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാല്‍ അവസാനത്തെ കാഹളം മുഴക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയില്‍ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‌ക്കും; അവര്‍ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും.
Malayalam (ERV) WBTC Bible
പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളോട് ഈ രഹസ്യം പറയുന്നു: നമ്മള്‍ എല്ലാവരും മരിക്കയില്ല, പക്ഷേ നമ്മള്‍ക്കെല്ലാവര്‍ക്കും മാറ്റമുണ്ടാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
Malayalam 1992 MBSI
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമെക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഒരു മര്‍മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
Malayalam Bible POC-ML 2013
ഇതാ, ഞാന്‍ നിങ്ങളോട്‌ ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും.