1 Corinthians 15:54 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മര്‍ത്യമായത് അമര്‍ത്യമായും തീരുമ്പോള്‍ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂര്‍ത്തിയായി’ എന്ന വേദലിഖിതം യഥാര്‍ഥമായിത്തീരും.
Malayalam (ERV) WBTC Bible
അതുകൊണ്ട് നശിക്കുന്ന ഈ ശരീരം സ്വയം അനശ്വരമായതു ധരിക്കും. മരിക്കുന്ന ഈ ശരീരം മരിക്കാത്തതും ധരിക്കും. അതു സംഭവിക്കുന്പോള്‍ തിരുവെഴുത്തിലെ ഈ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാകും: “മരണത്തെ വിജയം വിഴുങ്ങി.” യെശയ്യാവ് 25:8
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
Malayalam 1992 MBSI
ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യത്വത്തെയും ധരിക്കുമ്പോള്‍ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.
Malayalam Bible POC-ML 2013
അങ്ങനെ, നശ്വരമായത്‌ അനശ്വരതയും മര്‍ത്യമായത്‌ അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതുയാഥാര്‍ഥ്യമാകും. മരണമേ, നിന്‍െറ വിജയം എവിടെ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.