1 Corinthians 15:58 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് എന്‍റെ പ്രിയ സഹോദരരേ, നിങ്ങള്‍ ഉറച്ച് അചഞ്ചലരായി നില്‌ക്കുക. കര്‍ത്താവിനുവേണ്ടിയുള്ള പ്രയത്നത്തില്‍ ഉത്തരോത്തരം വ്യാപൃതരാകുക. കര്‍ത്താവില്‍ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യര്‍ഥമാകുകയില്ലെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
Malayalam (ERV) WBTC Bible
അതുകൊണ്ട്, എന്‍റെ പ്രിയപ്പെട്ട സഹോദരസഹോദരിമാരേ, ശക്തരായിരിക്കുക. നിങ്ങളെ മാറ്റാന്‍ ഒന്നിനെയും അനുവദിക്കാതിരിക്കുക. എപ്പോഴും കര്‍ത്താവിന്‍റെ ജോലിയില്‍ നിങ്ങളെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. കര്‍ത്താവിലുള്ള നിങ്ങളുടെ ജോലി ഒരിക്കലും വ്യര്‍ത്ഥമല്ലെന്നു നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്ന് അറിഞ്ഞിരിക്കുകയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാല്‍ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്‍റെ വേലയില്‍ എപ്പോഴും വര്‍ധിച്ചുവരുന്നവരും ആകുവിന്‍.
Malayalam Bible POC-ML 2013
അതിനാല്‍, എന്‍െറ വത്‌സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെജോലി നിഷ്‌ഫലമല്ലെന്നു ബോധ്യപ്പെട്ട്‌, അവിടുത്തെജോലിയില്‍ സദാ അഭിവൃദ്‌ധി പ്രാപിച്ച്‌ സ്‌ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.