1 Corinthians 15:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം അവിടുത്തെ അനുയായികളായ അഞ്ഞൂറില്‍പരം ആളുകള്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ അവര്‍ക്കും പ്രത്യക്ഷനായി. അവരില്‍ ചിലരെല്ലാം അന്തരിച്ചെങ്കിലും, മിക്കപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
അതിനുശേഷം ക്രിസ്തു ഒരേ സമയം അഞ്ഞൂറിലധികം സഹോദരന്മാര്‍ക്കു പ്രത്യക്ഷനായി. ആ സഹോദരന്മാരില്‍ അധികം പേരും ഇന്നും ജീവിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ മരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
Malayalam 1992 MBSI
അനന്തരം അവന്‍ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്‍ക്കും എല്ലാവര്‍ക്കും പ്രത്യക്ഷനായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ശേഷം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അവന്‍ അഞ്ഞൂറില്‍ അധികം സഹോദരന്മാര്‍ക്ക് ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
അതിനുശേഷം ഒരുമിച്ച്‌ അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്‌ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അവിടന്ന് അഞ്ഞൂറിലധികം സഹോദരങ്ങൾക്ക് ഒരേസമയം പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ നിദ്രപ്രാപിച്ചെങ്കിലും അധികംപേരും ഇപ്പോഴും ജീവനോടെയിരിക്കുന്നു.