1 Corinthians 16:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തെപ്പറ്റി നിങ്ങള്‍ എഴുതിയിരുന്നല്ലോ. ഗലാത്തിയയിലെ സഭകള്‍ ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതുതന്നെ നിങ്ങളും ചെയ്യേണ്ടതാണ്.
Malayalam (ERV) WBTC Bible
ദൈവത്തിന്‍റെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി ഇനി ഞാന്‍ എഴുതാം. ഗലാത്യയിലെ സഭകള്‍ക്കു ഞാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങളും അനുസരിക്കുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.
Malayalam 1992 MBSI
വിശുദ്ധന്മാര്‍ക്കും വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്റെ കാര്‍യ്യത്തിലോ ഞാന്‍ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിശുദ്ധന്മാർക്ക് വേണ്ടിയുള്ള ധനശേഖരണത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്യുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശുദ്ധന്മാര്‍ക്കുവേണ്ടിയുള്ള ധര്‍മശേഖരത്തിന്‍റെ കാര്യത്തിലോ ഞാന്‍ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍.
Malayalam Bible POC-ML 2013
ഇനി വിശുദ്‌ധര്‍ക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാന്‍ നിര്‍ദേശിച്ചതുപോലെ നിങ്ങളും ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക.