1 Corinthians 16:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തിമൊഥെയോസ് വന്നാല്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയം പ്രവര്‍ത്തിക്കുവാന്‍ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാള്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്.
Malayalam (ERV) WBTC Bible
തിമൊഥെയൊസ് നിങ്ങളുടെ അടുത്തേക്കു വന്നേക്കാം. നിങ്ങളുടെ അടുത്ത് അവന് സൌകര്യപ്രദമായിരിക്കുന്ന കാര്യം ഉറപ്പുവരുത്തുക. അവനും എന്നെപ്പോലെ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
Malayalam 1992 MBSI
തിമൊഥെയൊസ് വന്നാല്‍ അവന്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയനായിരിപ്പാന്‍ നോക്കുവിന്‍; എന്നെപ്പോലെ തന്നേ അവന്‍ കര്ത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിക്കുവാൻ നോക്കുവിൻ; എന്നെപ്പോലെ തന്നെ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തിമൊഥെയൊസ് വന്നാല്‍ അവന്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയനായിരിപ്പാന്‍ നോക്കുവിന്‍; എന്നെപ്പോലെതന്നെ അവന്‍ കര്ത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
Malayalam Bible POC-ML 2013
തിമോത്തേയോസ് നിങ്ങളുടെ അടുത്തുവരുമ്പോള്‍ നിങ്ങളുടെയിടയില്‍ നിര്‍ഭയനായി കഴിയാന്‍ അവനു സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കര്‍ത്താവിന്‍െറ ജോലിയില്‍ വ്യാപൃതനാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തിമോത്തിയോസ് വരുമ്പോൾ, ഭയലേശമെന്യെ അദ്ദേഹത്തിന് നിങ്ങളോടുകൂടെ വസിക്കാൻ നിങ്ങൾ സാഹചര്യമൊരുക്കണം. അദ്ദേഹം എന്നെപ്പോലെതന്നെ കർത്താവിന്റെ വേല ചെയ്യുകയാണല്ലോ.