1 Corinthians 16:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരന്മാരോടൊപ്പം ഞാന്‍ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്‍റെ അടുക്കല്‍ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാന്‍ നിങ്ങള്‍ അയാളെ സഹായിക്കണം.
Malayalam (ERV) WBTC Bible
അതിനാല്‍ നിങ്ങളിലാരും അവനെ സ്വീകരിക്കാന്‍ മടിക്കരുത്. സമാധാനപരമായ യാത്രയിലേക്കു അയാളെ നയിക്കുക. അയാള്‍ക്കു എന്‍റെ അടുത്തേക്കു മടങ്ങിവരേണ്ടതുണ്ട്, സഹോദരന്മാരെയും കൊണ്ട് അവന്‍ മടങ്ങി വരുന്നതും കാത്തിരിക്കുകയാണു ഞാന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ.
Malayalam 1992 MBSI
ആരും അവനെ അലക്ഷ്യമാക്കരുതു; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട്, ആരും അവനെ തുഛീകരിക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കുകകൊണ്ട് എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരും അവനെ അലക്ഷ്യമാക്കരുത്; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ട് എന്‍റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍.
Malayalam Bible POC-ML 2013
ആകയാല്‍, ആരും അവനെ നിന്‌ദിക്കാന്‍ ഇടയാകരുത്‌. എന്‍െറ അടുത്തു വേഗം മടങ്ങിവരേണ്ടതിന്‌ സമാധാനത്തില്‍ അവനെയാത്രയാക്കണം. സഹോദരരോടൊപ്പം അവനെ ഞാന്‍ പ്രതീ ക്‌ഷിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരും അദ്ദേഹത്തോട് അനാദരവ് കാണിക്കരുത്. എന്റെ അടുക്കൽ മടങ്ങിയെത്തേണ്ടതിന് അദ്ദേഹത്തെ സമാധാനത്തോടെ യാത്രയയയ്ക്കണം. ഞാനും സഹോദരന്മാരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്.