1 Corinthians 16:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരനായ അപ്പൊല്ലൊസിന്‍റെ കാര്യമാണെങ്കില്‍, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദര്‍ശിക്കുന്നതിന് അയാളെയും ഞാന്‍ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന് അയാള്‍ക്കു പൂര്‍ണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോള്‍ വരുന്നതാണ്.
Malayalam (ERV) WBTC Bible
ഇനി നമ്മുടെ സഹോദരന്‍ അപ്പൊല്ലൊസിനെക്കുറിച്ച്: സഹോദരന്മാരോടൊത്ത് നിങ്ങളെ സന്ദര്‍ശിക്കാന്‍ ഞാനവനെ കഠിനമായി പ്രേരിപ്പിച്ചു. പക്ഷേ ഇപ്പോള്‍ വരുന്നില്ലെന്ന് അവന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ അവസരം കിട്ടുന്പോള്‍ അവന്‍ വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.
Malayalam 1992 MBSI
സഹോദരനായ അപ്പൊല്ലോസിന്റെ കാര്‍യ്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്ന് ഞാൻ അവനോട് വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന് ഒട്ടും താല്പര്യമില്ല; അവസരം കിട്ടിയാൽ അവൻ വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന് ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും.
Malayalam Bible POC-ML 2013
മറ്റു സഹോദരരോടൊത്ത് നിങ്ങളെ സന്‌ദര്‍ശിക്കണമെന്ന് ഞാന്‍ നമ്മുടെ സഹോദരന്‍ അപ്പോളോസിനെ വളരെ നിര്‍ബന്‌ധിച്ചതാണ്. എന്നാല്‍, ഈ അവസരത്തില്‍ നിങ്ങളുടെ അടുത്തുവരാന്‍ അവന് ഒട്ടും മനസ്‌സില്ലായിരുന്നു; സൗകര്യപ്പെടുമ്പോള്‍ വന്നുകൊള്ളും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യം: സഹോദരരോടുകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു, എന്നാൽ ഉടനെ വരാൻ അദ്ദേഹത്തിനു തീരെ താത്പര്യമില്ല, അവസരം ലഭിക്കുമ്പോൾ അദ്ദേഹം വരും.