1 Corinthians 16:15 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങള്‍ക്കറിയാമല്ലോ; അഖായയില്‍ ആദ്യം ക്രിസ്തുമാര്‍ഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്‍റെ ശുശ്രൂഷയ്‍ക്കായി അവര്‍ തങ്ങളെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു.
Malayalam (ERV) WBTC Bible
അഖായയില്‍ സ്തെഫാനൊസും കുടുംബവുമായിരുന്നു ആദ്യവിശ്വാസികളെന്നു നിങ്ങള്‍ക്കറിയാം. അവര്‍ ദൈവത്തിന്‍റെ ആളുകളുടെ സേവനത്തിനായി സ്വയം സമര്‍പ്പിച്ചവരായിരുന്നു. സഹോദരീസഹോദരന്മാരേ ഞാന്‍ ആവശ്യപ്പെടുന്നു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
Malayalam 1992 MBSI
സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര്‍ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, സ്തെഫാനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര്‍ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.
Malayalam Bible POC-ML 2013
സഹോദരരേ, സ്‌തേഫാനാസിന്‍െറ കുടുംബാംഗങ്ങളാണ് അക്കായിയായിലെ ആദ്യഫലങ്ങളെന്നും അവര്‍ വിശുദ്‌ധരുടെ ശുശ്രൂഷയ്‌ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചുവെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത് സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്കറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്.