1 Corinthians 16:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ വരവനുസരിച്ച് ഞായാറാഴ്ചതോറും ഓരോ സംഖ്യ നീക്കി വയ്‍ക്കണം. അങ്ങനെ സ്വരൂപിച്ചുവയ്‍ക്കുകയാണെങ്കില്‍ ഞാന്‍ വന്നതിനുശേഷം പണം പിരിക്കേണ്ട ആവശ്യം ഉണ്ടാകുകയില്ലല്ലോ.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കു ലഭിച്ച അനുഗ്രഹത്തില്‍നിന്നും ആഴ്ചയിലെ എല്ലാ ആദ്യദിവസങ്ങളിലും ആകാവുന്നത്ര പണം ഓരോരുത്തരും സ്വരൂപിക്കുക. ആ പണം ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക. അപ്പോള്‍ ഞാന്‍ വരുന്പോള്‍ നിങ്ങള്‍ക്കു പണം ശേഖരിക്കേണ്ടി വരില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം.
Malayalam 1992 MBSI
ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഔരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല്‍ വെച്ചുകൊള്ളേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ വരുമ്പോൾ ശേഖരണം നടത്താതിരിക്കേണ്ടതിന്, എല്ലാ ആഴ്ചയുടെ ഒന്നാം ദിവസംതോറും നിങ്ങളിൽ ഓരോരുത്തൻ തന്റെ കഴിവിനനുസരിച്ച് മാറ്റി വച്ചു സൂക്ഷിക്കണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന് ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഓരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്‍റെ പക്കല്‍ വച്ചുകൊള്ളേണം.
Malayalam Bible POC-ML 2013
ഞാന്‍ വരുമ്പോള്‍ പിരിവൊന്നും നടത്താതിരിക്കുന്നതിന്‌ നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്‌ചയിലെ ആദ്യദിവസം നീക്കിവയ്‌ക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ.