1 Corinthians 16:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ വരുമ്പോള്‍ നിങ്ങളുടെ ദാനങ്ങള്‍ നിങ്ങള്‍ക്കു സമ്മതമുള്ള ആളുകളുടെ കൈവശം ഏല്പിച്ച്, എഴുത്തുമായി യെരൂശലേമിലേക്ക് അയച്ചുകൊള്ളാം.
Malayalam (ERV) WBTC Bible
ഞാന്‍ വരുന്പോള്‍ നിങ്ങളുടെ ദാനം യെരൂശലേമിലേക്കു കൊണ്ടുപോകാന്‍ ഞാന്‍ ചിലരെ അയയ്ക്കും. പണം കൊണ്ടു പോകാന്‍ നിങ്ങള്‍ അംഗീകരിക്കുന്നവരായിരിക്കും അവര്‍. അവര്‍ക്കു ഞാന്‍ കത്തും കൊടുത്തുവിടാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എത്തിയശേഷം നിങ്ങളുടെ ധർമ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാൻ നിങ്ങൾക്കു സമ്മതമുള്ളവരെ ഞാൻ എഴുത്തോടുകൂടെ അയക്കും.
Malayalam 1992 MBSI
ഞാന്‍ എത്തിയശേഷം നിങ്ങളുടെ ധര്‍മ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു സമ്മതമുള്ളവരെ ഞാന്‍ എഴുത്തോടുകൂടെ അയക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എത്തിയശേഷം നിങ്ങളുടെ ദാ‍നം യെരൂശലേമിലേക്ക് കൊണ്ടുപോകുവാൻ നിങ്ങൾ അംഗീകരിക്കുന്നവരെ ഞാൻ എഴുത്തോടുകൂടെ അയയ്ക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എത്തിയശേഷം നിങ്ങളുടെ ധര്‍മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു സമ്മതമുള്ളവരെ ഞാന്‍ എഴുത്തോടുകൂടെ അയയ്ക്കും.
Malayalam Bible POC-ML 2013
ഞാന്‍ വരുമ്പോള്‍, നിങ്ങളുടെ സംഭാവന കൊണ്ടുപോകുന്നതിനുവേണ്ടി നിങ്ങള്‍ അംഗീകരിക്കുന്ന വ്യക്‌തികളെ എഴുത്തുമായി ജറുസലെമിലേക്കയച്ചുകൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം.