1 Corinthians 16:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരുപക്ഷേ, ശീതകാലം മുഴുവന്‍ നിങ്ങളുടെ കൂടെ കഴിച്ചുകൂട്ടാം. പിന്നീട് എനിക്കു പോകേണ്ടത് എങ്ങോട്ടായാലും നിങ്ങളുടെ സഹായത്തോടുകൂടി എന്‍റെ യാത്ര തുടരാം.
Malayalam (ERV) WBTC Bible
കുറച്ചുകാലം ഞാനവിടെ തങ്ങാനിടയുണ്ട്. ശീതകാലം മുഴുവനും തന്നെ ഞാനവിടെ തങ്ങിയേക്കാം. അപ്പോള്‍ ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ യാത്രയില്‍ നിങ്ങള്‍ക്കു എന്നെ സഹായിക്കാനാവും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
Malayalam 1992 MBSI
ഞാന്‍ പോകുന്നേടത്തേക്കു നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ പോകുന്നിടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയക്കുവാൻ തക്കവണ്ണം ഒരുപക്ഷേ നിങ്ങളോടുകൂടെ പാർക്കും; തണുപ്പുകാലംകൂടെ കഴിക്കുമായിരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പോകുന്നേടത്തേക്ക് നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണംപക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
Malayalam Bible POC-ML 2013
ഞാന്‍ നിങ്ങളുടെ കൂടെ കുറെനാള്‍, ഒരുപക്‌ഷേ ശീതകാലം മുഴുവന്‍, ചെലവഴിച്ചെന്നുവരാം. തദവസരത്തില്‍, എന്‍െറ തുടര്‍ന്നുള്ള എല്ലായാത്ര കള്‍ക്കും വേണ്ട സഹായം ചെയ്‌തുതരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരുപക്ഷേ ഞാൻ കുറച്ചുകാലം നിങ്ങളോടുകൂടെ താമസിച്ചേക്കും, ശീതകാലം മുഴുവൻ അവിടെ ചെലവഴിച്ചെന്നും വരാം, അപ്പോൾ എന്റെ തുടർന്നുള്ള യാത്രയ്ക്കു വേണ്ടുന്ന സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിയുമല്ലോ.