1 Corinthians 16:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പോകുന്നവഴി നിങ്ങളെ കണ്ടിട്ടു പെട്ടെന്നു പോകാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. കര്‍ത്താവ് അനുവദിക്കുന്നെങ്കില്‍ കുറെ ഏറെ നാള്‍ നിങ്ങളോടൊത്തു കഴിച്ചുകൂട്ടണമെന്നാണ് എന്‍റെ ആഗ്രഹം.
Malayalam (ERV) WBTC Bible
മറ്റു ചില സ്ഥലങ്ങളിലേക്കു പോകേണ്ടതുകൊണ്ട് ധൃതിപിടിച്ച് നിങ്ങളെ വന്നു കാണാന്‍ എനിക്കിപ്പോള്‍ ആഗ്രഹമില്ല. കര്‍ത്താവ് അനുവദിക്കുമെങ്കില്‍ വളരെക്കാലം നിങ്ങളോടൊത്തു കഴിയാമെന്നാണെന്‍റെ പ്രതീക്ഷ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു.
Malayalam 1992 MBSI
കര്‍ത്താവു അനുവദിച്ചാല്‍ കുറേക്കാലം നിങ്ങളോടുകൂടെ പാര്‍പ്പാന്‍ ആശിക്കുന്നതുകൊണ്ടു ഞാന്‍ ഈ പ്രാവശ്യം കടന്നുപോകുംവഴിയില്‍ അല്ല നിങ്ങളെ കാണ്മാന്‍ ഇച്ഛിക്കുന്നതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർക്കുവാൻ ആശിക്കുന്നതുകൊണ്ട് ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണുവാൻ ഇച്ഛിക്കുന്നത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കര്‍ത്താവ് അനുവദിച്ചാല്‍ കുറേക്കാലം നിങ്ങളോടുകൂടെ പാര്‍പ്പാന്‍ ആശിക്കുന്നതുകൊണ്ടു ഞാന്‍ ഈ പ്രാവശ്യം കടന്നുപോകും വഴിയില്‍ അല്ല നിങ്ങളെ കാണ്‍മാന്‍ ഇച്ഛിക്കുന്നത്.
Malayalam Bible POC-ML 2013
നിങ്ങളെ തിടുക്കത്തില്‍ സന്‌ദര്‍ശിച്ചുപോരാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. കര്‍ത്താവ് അനുവദിക്കുമെങ്കില്‍ കുറെനാള്‍ നിങ്ങളോടൊത്തു കഴിയാമെന്ന് ഞാന്‍ ആശിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇപ്പോൾ നിങ്ങളെ സന്ദർശിച്ചിട്ടു പെട്ടെന്നു മടങ്ങാനല്ല ഞാൻ ആഗ്രഹിക്കുന്നത്; കർത്താവ് അനുവദിച്ചാൽ കുറച്ചുകാലം നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ ആശിക്കുന്നു.