1 Corinthians 2:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു മനുഷ്യനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും അയാളുടെ അന്തരാത്മാവു മാത്രമേ അറിയുന്നുള്ളൂ; അതുപോലെതന്നെ, ദൈവത്തെ സംബന്ധിച്ചുള്ള സമസ്ത കാര്യങ്ങളും ദൈവത്തിന്‍റെ ആത്മാവ് അറിയുന്നു.
Malayalam (ERV) WBTC Bible
അതിങ്ങനെയാണ്: ഒരാള്‍ക്കും മറ്റൊരുവന്‍റെ മനസ്സറിയാനാവില്ല. അയാളുടെ ഉള്ളില്‍ വസിക്കുന്ന അയാളുടെ ആത്മാവിനു മാത്രമേ ആ ചിന്തകളറിയാന്‍ കഴിയൂ. ദൈവത്തിനും അങ്ങനെ തന്നെ. ദൈവത്തിന്‍റെ ചിന്തകള്‍ ആര്‍ക്കുമറിയില്ല. ദൈവത്തിന്‍റെ ആത്മാവിനേ ആ ചിന്തകളറിയൂ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
Malayalam 1992 MBSI
മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അതുപോലെതന്നെ ദൈവത്തിലുള്ളത് ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണംതന്നെ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
Malayalam Bible POC-ML 2013
മനുഷ്യന്‍െറ അന്തര്‍ഗതങ്ങള്‍ അവന്‍െറ ആത്‌മാവല്ലാതെ മറ്റാരാണറിയുക? അതുപോലെതന്നെ, ദൈവത്തിന്‍െറ ചിന്തകള്‍ഗ്രഹിക്കുക ദൈവാത്‌മാവിനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒരു മനുഷ്യന്റെ ആത്മാവല്ലാതെ അയാളുടെ ചിന്തകൾ വേറെ ആരാണറിയുക? അങ്ങനെതന്നെ, ദൈവത്തിന്റെ ആത്മാവൊഴികെ മറ്റാരും ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുന്നില്ല.