1 Corinthians 2:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട്, മാനുഷികമായ ജ്ഞാനം ഉപദേശിച്ചുതരുന്ന വാക്കുകളിലല്ല ഞങ്ങള്‍ സംസാരിക്കുന്നത്, പിന്നെയോ, ആത്മാവു ഉദ്ബോധിപ്പിക്കുന്ന വാക്കുകളിലാകുന്നു. ആത്മാവിനെ സ്വന്തമാക്കിയവര്‍ക്ക് ആധ്യാത്മിക സത്യങ്ങള്‍ ആ വാക്കുകളിലൂടെ ഞങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കുന്നു.
Malayalam (ERV) WBTC Bible
ഇക്കാര്യങ്ങള്‍ നാം പറയുന്പോള്‍, മനുഷ്യന്‍റെ ജ്ഞാനം നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നില്ല, ആത്മാവു നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നു. ആത്മീയ കാര്യങ്ങള്‍ വിശദീകരിയ്ക്കാന്‍ നാം ആത്മീയ പദങ്ങള്‍ ഉപയോഗിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു.
Malayalam 1992 MBSI
അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് ഞങ്ങൾ മാനുഷികജ്ഞാനത്താൽ ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാൽ തന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാർക്ക് ആത്മികമായത് തെളിയിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാല്‍തന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാര്‍ക്ക് ആത്മികമായതു തെളിയിക്കുന്നു.
Malayalam Bible POC-ML 2013
തന്നിമിത്തം, ഞങ്ങള്‍ ഭൗതികവിജ്‌ഞാനത്തിന്‍െറ വാക്കുകളില്‍ പ്രസംഗിക്കുകയല്ല, ആത്‌മാവു ഞങ്ങളെ പഠിപ്പിച്ചതനുസരിച്ച് ആത്‌മാവിന്‍െറ ദാനങ്ങള്‍ പ്രാപിച്ചവര്‍ക്കുവേണ്ടി ആത്‌മീയ സത്യങ്ങള്‍ വ്യാഖ്യാനിക്കുകയാണു ചെയ്യുന്നത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മനുഷ്യജ്ഞാനം ഞങ്ങളെ പഠിപ്പിച്ച വാക്കുകളിലൂടെയല്ല, ആത്മാവു പഠിപ്പിച്ച വാക്കുകളിലൂടെയാണ് ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത്; അങ്ങനെ, ഞങ്ങൾ ആത്മികപാഠങ്ങൾ ആത്മാവിനാൽത്തന്നെ വ്യക്തമാക്കുന്നു.