1 Corinthians 2:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പ്രബോധനവും പ്രഭാഷണവും മാനുഷികമായ വിജ്ഞാനത്തിന്‍റെ വശ്യവചസ്സുകള്‍ കൊണ്ടല്ലായിരുന്നു; പ്രത്യുത, ദൈവാത്മാവിന്‍റെ ശക്തി ബോധ്യപ്പെടുത്തുന്നവയായിരുന്നു.
Malayalam (ERV) WBTC Bible
എന്‍റെ ബോധനവും ഉപദേശവും ആളുകളെ നിര്‍ബന്ധിക്കുന്ന ജ്ഞാനത്തിന്‍റെ വാക്കുകളായിരുന്നില്ല. പക്ഷേ ആത്മാവു നല്‍കുന്ന ശക്തി എന്‍റെ ഉപദേശത്തിന്‍റെ തെളിവായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
Malayalam 1992 MBSI
നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ വിശ്വാസത്തിന് മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നെ ആധാരമായിരിക്കേണ്ടതിന്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്‍റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന്
Malayalam Bible POC-ML 2013
എന്‍െറ വചനവും പ്രസംഗവും വിജ്‌ഞാനംകൊണ്ട്‌ വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്‌മാവിന്‍െറയും ശക്‌തിയുടെയും വെളിപ്പെടുത്തലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു.