1 Corinthians 2:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിന്‍റെ നിഗൂഢജ്ഞാനമാണ് ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നത്. അതു മനുഷ്യര്‍ക്കു നിഗൂഢമായിരുന്നെങ്കിലും യുഗങ്ങള്‍ക്കു മുമ്പുതന്നെ നമ്മുടെ മഹത്ത്വ പ്രാപ്തിക്കായി ദൈവം കരുതിയിരുന്നതാണ്.
Malayalam (ERV) WBTC Bible
എന്നാല്‍ ഞങ്ങള്‍ പറയുന്നത് ദൈവത്തിന്‍റെ രഹസ്യ ജ്ഞാനത്തെപ്പറ്റിയാണ്. ഈ ജ്ഞാനം ജനങ്ങളില്‍ നിന്നും മറഞ്ഞിരിയ്ക്കുകയാണ്. നമ്മുടെ മഹത്വത്തിനായി ദൈവം ഈ ജ്ഞാനത്തെ ഒരുക്കിയിരിക്കുന്നു. ലോകാരംഭത്തിനു മുന്പു തന്നെ അവനതു ആസൂത്രണം ചെയ്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
Malayalam 1992 MBSI
ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം ലോകസൃഷ്ടിക്ക് മുമ്പെ നമ്മുടെ തേജസ്സിനായി മുന്നിയമിച്ചതും ഇതുവരെ മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം ലോകസൃഷ്ടിക്കു മുമ്പേ നമ്മുടെ തേജസ്സിനായി മുന്‍നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമത്രേ മര്‍മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.
Malayalam Bible POC-ML 2013
രഹസ്യവും നിഗൂഢവുമായ ദൈവികജ്‌ഞാനമാണു ഞങ്ങള്‍ പ്രസംഗിക്കുന്നത്‌. അതു നമ്മുടെ മഹത്വത്തിനായിയുഗങ്ങള്‍ക്കുമുമ്പ്‌തന്നെ ദൈവം നിശ്‌ചയിച്ചിട്ടുള്ളതുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു.