1 Corinthians 3:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം എനിക്കു നല്‌കിയ വരമനുസരിച്ച് വിവേകമുള്ള ഒരു മുഖ്യശില്പിയെപ്പോലെ ഞാന്‍ അടിസ്ഥാനമിട്ടു; മറ്റൊരാള്‍ അതിന്മേല്‍ പണിയുന്നു. താന്‍ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിച്ചുകൊള്ളട്ടെ.
Malayalam (ERV) WBTC Bible
കൃതഹസ്തനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ ആ ഗൃഹത്തിന്‍റെ അടിത്തറ പണിതു. അങ്ങനെ ചെയ്യാന്‍ ദൈവം എനിക്കു തന്ന വരം ഞാനുപയോഗിച്ചു. മറ്റുള്ളവര്‍ ആ അടിത്തറമേലാണ് പണിയുന്നത്. പക്ഷേ ഓരോരുത്തരും താനെങ്ങനെയാണു പണിയുന്നതെന്നതില്‍ ശ്രദ്ധാലുവായിരിക്കണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
Malayalam 1992 MBSI
എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്നു ഔരോരുത്തനും നോക്കിക്കൊള്ളട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം എനിക്ക് നൽകിയ കൃപയ്ക്ക് ഒത്തവണ്ണം ഞാൻ വിദഗ്ദ്ധനായ ഒരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരാൾ അതിന് മീതെ പണിയുന്നു; എന്നാൽ, താൻ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
Malayalam Bible POC-ML 2013
എനിക്കു നല്‍കപ്പെട്ട ദൈവകൃപയനുസരിച്ച്‌, ഒരു വിദഗ്‌ധശില്‍പിയെപ്പോലെ, ഞാന്‍ അടിസ്‌ഥാനമിട്ടു. മറ്റൊരുവന്‍ അതിന്‍മേല്‍ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ്‌ താന്‍ പണിയുന്നതെന്ന്‌ ഓരോരുത്തരും ഗൗരവപൂര്‍വം ചിന്തിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ.