1 Corinthians 3:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ആരെങ്കിലും നിര്‍മിച്ചത് അഗ്നിക്കിരയായാല്‍ അത് അവന് നഷ്ടപ്പെടും; അഗ്നിയിലൂടെ പുറത്തുവരുന്നവനെപ്പോലെ അവന്‍ രക്ഷിക്കപ്പെടും.
Malayalam (ERV) WBTC Bible
എന്നാല്‍ അയാളുടെ കെട്ടിടം തീയിലെരിഞ്ഞാല്‍ അയാള്‍ക്കു നഷ്ടം സംഭവിയ്ക്കും. പക്ഷേ തീയില്‍നിന്നും രക്ഷപെട്ടതുപോലെ മാത്രം അവന്‍ രക്ഷിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
Malayalam 1992 MBSI
ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍കൂടി എന്നപോലെ അത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരുവന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവൻ നഷ്ടം അനുഭവിക്കും; താനോ രക്ഷിയ്ക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍ക്കൂടി എന്നപോലെ അത്രേ.
Malayalam Bible POC-ML 2013
ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്‌ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്‌ഷപ്രാപിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു ദഹിച്ചു പോകുന്നെങ്കിലോ അയാൾക്കു നഷ്ടം വരും; അയാളോ രക്ഷപ്പെടും എന്നാൽ അഗ്നിജ്വാലയിലൂടെ കടന്നുവന്ന ഒരാളെപ്പോലെമാത്രം!