1 Corinthians 3:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ കേവലം ഭൗതികമനുഷ്യരായതുകൊണ്ടല്ലേ നിങ്ങളില്‍ ഒരാള്‍ “ഞാന്‍ പൗലൊസിനെ അനുഗമിക്കുന്നു” എന്നും, മറ്റൊരാള്‍ “ഞാന്‍ അപ്പൊല്ലോസിനെ അനുഗമിക്കുന്നു” എന്നും പറയുന്നത്?
Malayalam (ERV) WBTC Bible
നിങ്ങളിലൊരുവന്‍ പറയുന്നു, “ഞാന്‍ പൌലൊസിന്‍റെ അനുയായിയാണ്.” മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ അനുയായിയാണ്.” നിങ്ങള്‍ അങ്ങനെയൊക്കെ പറയുന്പോള്‍ നിങ്ങള്‍ ലൌകികരെപ്പോലെ പെരുമാറുകയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
Malayalam 1992 MBSI
ഒരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ എന്നും മറ്റൊരുത്തന്‍ ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ എന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണമനുഷ്യരല്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, ഒരാൾ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരാൾ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരുത്തന്‍: ഞാന്‍ പൗലൊസിന്‍റെ പക്ഷക്കാരനെന്നും, മറ്റൊരുത്തന്‍: ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരനെന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണ മനുഷ്യരല്ലയോ?
Malayalam Bible POC-ML 2013
ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്‍െറ ആളാണ്‌ എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്‍െറ ആളാണ്‌ എന്നും പറഞ്ഞു നടക്കുന്നത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ?