1 Corinthians 4:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണെന്നും ദൈവത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ ഞങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നും നിങ്ങള്‍ എല്ലാവരും കരുതണം.
Malayalam (ERV) WBTC Bible
ഞങ്ങളെപ്പറ്റി ജനങ്ങള്‍ കരുതേണ്ടത് ഇങ്ങനെയാണ്: ഞങ്ങള്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണ്. ദൈവം അവന്‍റെ രഹസ്യസത്യങ്ങള്‍ ഏല്പിക്കാന്‍ വിശ്വസിച്ചവരാണു ഞങ്ങള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ.
Malayalam 1992 MBSI
ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്‍മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഔരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങളെ, ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവികമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും ആയി ഓരോരുത്തൻ കരുതട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്‍മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ.
Malayalam Bible POC-ML 2013
ക്രിസ്‌തുവിന്‍െറ ദാസന്‍മാരും ദൈവരഹ സ്യങ്ങളുടെ കാര്യസ്‌ഥന്‍മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്.