1 Corinthians 4:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തുവിനെ പ്രതി ഞങ്ങള്‍ മടയന്മാരാകുന്നു; എന്നാല്‍ ക്രിസ്തുവിനോടുള്ള ഐക്യത്തില്‍ നിങ്ങള്‍ ബുദ്ധിശാലികള്‍! ഞങ്ങള്‍ ദുര്‍ബലര്‍; നിങ്ങള്‍ ബലവാന്മാര്‍! ഞങ്ങള്‍ നിന്ദിതര്‍, നിങ്ങള്‍ ബഹുമാനിതര്‍!
Malayalam (ERV) WBTC Bible
ക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ വിഡ്ഢികളാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു ക്രിസ്തുവിന്‍റെ മുന്പില്‍ നിങ്ങള്‍ ജ്ഞാനികളാണെന്ന്. ഞങ്ങള്‍ ദുര്‍ബ്ബലരാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു, നിങ്ങള്‍ കരുത്തരാണെന്ന്. ആളുകള്‍ നിങ്ങളെ ആദരിക്കുന്നു, ഞങ്ങളെ ആദരിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ മഹത്തുക്കൾ, ഞങ്ങൾ മാനഹീനർ അത്രേ.
Malayalam 1992 MBSI
ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ ക്രിസ്തുനിമിത്തം ഭോഷന്മാർ; നിങ്ങൾ ക്രിസ്തുവിൽ വിവേകികൾ; ഞങ്ങൾ ബലഹീനർ, നിങ്ങൾ ബലവാന്മാർ; നിങ്ങൾ ബഹുമാനിതർ, ഞങ്ങൾ മാനഹീനർ അത്രേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.
Malayalam Bible POC-ML 2013
ഞങ്ങള്‍ ക്രിസ്‌തുവിനെപ്രതി ഭോഷന്‍മാര്‍, നിങ്ങള്‍ ക്രിസ്‌തുവില്‍ ജ്‌ഞാനികള്‍; ഞങ്ങള്‍ ബലഹീനന്‍മാര്‍, നിങ്ങള്‍ ബലവാന്മാര്; നിങ്ങള്‍ ബഹുമാനിതര്‍, ഞങ്ങള്‍ അവ മാനിതര്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം!