1 Corinthians 4:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സ്വന്തം കൈകൊണ്ട് ഞങ്ങള്‍ അധ്വാനിക്കുന്നു; ഞങ്ങളെ ദുഷിക്കുന്നവര്‍ക്ക് ഞങ്ങള്‍ നന്മ നേരുന്നു. പീഡനമേല്‌ക്കുമ്പോള്‍ ക്ഷമയോടെ സഹിക്കുന്നു.
Malayalam (ERV) WBTC Bible
ഞങ്ങള്‍ ഞങ്ങളെപ്പോറ്റുന്നതിന് സ്വന്തം കൈകള്‍കൊണ്ട് കഠിനമായി അദ്ധ്വാനിക്കുന്നു. ജനങ്ങള്‍ ഞങ്ങളെ ശപിക്കുന്നു. പക്ഷേ ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്പോള്‍ ഞങ്ങളതു സഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്വന്തകയ്യാൽ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീർവ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
Malayalam 1992 MBSI
സ്വന്തകയ്യാല്‍ വേലചെയ്തു അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ടു ആശീര്‍വ്വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ലവാക്കു പറയുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സ്വന്തകയ്യാൽ വേലചെയ്ത്, കഠിനമായി അദ്ധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് അനുഗ്രഹിക്കുന്നു; ഉപദ്രവം ഏറ്റിട്ട് സഹിക്കുന്നു; ദൂഷണം കേട്ടിട്ട് നല്ലവാക്ക് പറയുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സ്വന്തകൈയാല്‍ വേല ചെയ്ത് അധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശീര്‍വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ല വാക്കു പറയുന്നു.
Malayalam Bible POC-ML 2013
സ്വന്തംകൈകൊണ്ടു ഞങ്ങള്‍ അധ്വാനിക്കുന്നു. നിന്‌ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപത റാതെ നില്‍ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു;