1 Corinthians 4:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല, എന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോടെന്നവണ്ണം ബുദ്ധി ഉപദേശിക്കുന്നതിനാണ് ഇതെഴുതുന്നത്.
Malayalam (ERV) WBTC Bible
നിങ്ങളെ നാണിപ്പിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ എന്‍റെ സ്വന്തം കുട്ടികള്‍ക്കെന്ന പോലെ ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തരാനാണ് ഇതെല്ലാം എഴുതുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
Malayalam 1992 MBSI
നിങ്ങളെ നാണിപ്പിപ്പാനല്ല, എന്റെ പ്രിയ മക്കളോടു എന്നപോലെ ബുദ്ധിപറഞ്ഞുകൊണ്ടു ഇതു എഴുതുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഇത് എഴുതുന്നത് നിങ്ങളെ നാണിപ്പിക്കുവാനല്ല, എന്റെ പ്രിയ മക്കൾ എന്ന നിലയിൽ നിങ്ങളെ ബുദ്ധി ഉപദേശിക്കുന്നതിനു വേണ്ടിയാണ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളെ നാണിപ്പിപ്പാനല്ല, എന്‍റെ പ്രിയമക്കളോട് എന്നപോലെ ബുദ്ധി പറഞ്ഞുകൊണ്ട് ഇത് എഴുതുന്നു.
Malayalam Bible POC-ML 2013
നിങ്ങളെ ലജ്‌ജിപ്പിക്കാനല്ല ഞാന്‍ ഇതെല്ലാം നിങ്ങള്‍ക്കെഴുതുന്നത്‌, വത്‌സലമക്കളെയെന്നപോലെ ഉപദേശിക്കാനാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്.