1 Corinthians 4:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ക്രിസ്തീയ ജീവിതത്തില്‍ വിശ്വസ്തനും എന്റെ പ്രിയ പുത്രനുമായ തിമൊഥെയോസിനെ ഇതിനുവേണ്ടി നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ടിട്ടുള്ള ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന മാര്‍ഗങ്ങള്‍ അയാള്‍ നിങ്ങളെ അനുസ്മരിപ്പിക്കും. എല്ലാ സഭകളോടും ഞാന്‍ പ്രബോധിപ്പിക്കുന്നതും ഇതാണ്.
Malayalam (ERV) WBTC Bible
അതുകൊണ്ടാണ് ഞാന്‍ തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. അവന്‍ കര്‍ത്താവില്‍ എന്‍റെ പുത്രനാണ്. തിമൊഥെയോസിനെ ഞാന്‍ സ്നേഹിക്കുന്നു, അവന്‍ വിശ്വസ്തനുമാണ്. ക്രിസ്തുയേശുവില്‍ ഞാന്‍ ജീവിച്ച മാര്‍ഗ്ഗങ്ങള്‍ അവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ആ ജീവിതരീതിയാണ് ഞാന്‍ എല്ലായിടവും എല്ലാ സഭകളിലും പഠിപ്പിക്കുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതുനിമിത്തം കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു. ഞാൻ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർപ്പിക്കും.
Malayalam 1992 MBSI
ഇതുനിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്റെ പ്രിയ മകനുമായ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഔര്‍പ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതുനിമിത്തമാകുന്നു കർത്താവിൽ പ്രിയനും വിശ്വസ്തനുമായ എന്റെ മകൻ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നത്. ഞാൻ എല്ലായിടത്തും ഏതു സഭയിലും പഠിപ്പിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികൾ അവൻ നിങ്ങളെ ഓർമ്മിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു നിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമൊഥെയൊസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്റെ വഴികള്‍ അവന്‍ നിങ്ങളെ ഓര്‍പ്പിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവില്‍ എന്‍െറ പ്രിയ പുത്രനും വിശ്വസ്‌തനുമായ തിമോത്തേയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയ ച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭകളിലും ഞാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്‌തുവിലുള്ള എന്‍െറ മാര്‍ഗങ്ങള്‍ നിങ്ങളെയും അനുസ്‌മരിപ്പിക്കുവാനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനായിട്ടാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുയേശുവിലുള്ള എന്റെ വഴികൾ അദ്ദേഹം നിങ്ങളുടെ ഓർമയിൽ കൊണ്ടുവരും.