1 Corinthians 4:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ സഹോദരരേ, ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും അപ്പൊല്ലോസിനെയും എന്നെയും ഞാന്‍ ദൃഷ്ടാന്തമാക്കിയിരിക്കുന്നു. ‘എഴുതപ്പെട്ടിരിക്കുന്നതിനെ മറികടക്കരുത്’ എന്ന ചൊല്ല് ഓര്‍ത്തുകൊള്ളണം. നിങ്ങള്‍ ഒരുവന്‍റെ പക്ഷം ചേര്‍ന്നു ഗര്‍വിഷ്ഠരാകുകയോ, മറ്റൊരുവനെ നിന്ദിക്കുകയോ ചെയ്യരുത്.
Malayalam (ERV) WBTC Bible
സഹോദരീസഹോദരന്മാരേ ഇക്കാര്യങ്ങളില്‍ ഞാന്‍ അപ്പൊല്ലൊസിനെയും എന്നെത്തന്നെയും നിങ്ങള്‍ക്കു ഉദാഹരണമായി കാട്ടി. “തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നവ മാത്രം പിന്തുടരുക” എന്ന വാക്കുകളുടെ അര്‍ത്ഥം നിങ്ങള്‍ ഞങ്ങളില്‍ നിന്നും മനസ്സിലാക്കുംവിധമാണ് ഞാനിങ്ങനെ ചെയ്തത്. അപ്പോള്‍ നിങ്ങള്‍ ഒരാളില്‍ അഭിമാനിയ്ക്കുകയോ മറ്റൊരാളെ വെറുക്കുകയോ ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാൻ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.
Malayalam 1992 MBSI
സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതുഎഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാന്‍) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദരന്മാരേ, ഇത് ഞാൻ നിങ്ങൾ നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ച് പറഞ്ഞതാകുന്നു: എഴുതിയിരിക്കുന്നതിന് അപ്പുറം ഭാവിക്കാതിരിക്കുക എന്നതിന് ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും, ആരും ഒരുവനു നേരെ മറ്റൊരുവനെ അനുകൂലിച്ച് നിഗളിക്കാതിരിക്കേണ്ടതിനും തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നത്: എഴുതിയിരിക്കുന്നതിന് അപ്പുറം (ഭാവിക്കാതിരിപ്പാന്‍) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും ആരും ഒരുത്തന് അനുകൂലമായും മറ്റൊരുവനു പ്രതികൂലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിനും തന്നെ.
Malayalam Bible POC-ML 2013
സഹോദരരേ, ഇക്കാര്യങ്ങളില്‍ എന്നെയും അപ്പോളോസിനെയും ഞാന്‍ ഉദാഹരണമാക്കിയത്‌ നിങ്ങളെ പ്രതിയാണ്‌. എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാന്‍ നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിക്കണമെന്നും ഓരോരുത്തരുടെ പക്‌ഷംപിടിച്ച്‌ മറ്റുള്ളവര്‍ക്കെതിരായി ആരും അഹംഭാവം നടിക്കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല.