1 Corinthians 4:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്നെ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാക്കിയത് ആരാണ്? നിനക്കുള്ളതെല്ലാം ദൈവം നല്‌കിയതല്ലേ? പിന്നെ നിനക്കുള്ളത് ദൈവത്തിന്‍റെ ദാനമല്ലെന്ന ഭാവത്തില്‍ അഹങ്കരിക്കുന്നത് എന്ത്? നിങ്ങള്‍ക്കു വേണ്ടതെല്ലാം ലഭിച്ചു കഴിഞ്ഞുവോ?
Malayalam (ERV) WBTC Bible
നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന് ആരു പറഞ്ഞു? നിങ്ങള്‍ക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കിയതാണ്. അതുകൊണ്ട്, നിങ്ങള്‍ക്കുള്ളതെല്ലാം നല്‍കപ്പെട്ടതാണെങ്കില്‍ പിന്നെന്തിനാണ് അതെല്ലാം നിങ്ങളുടെ ശക്തികൊണ്ടു നേടിയതാണെന്ന് അഹങ്കരിക്കുന്നത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെ വിശേഷിപ്പിക്കുന്നതു ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തിൽ നിങ്ങൾ തൃപ്തന്മാരായി;
Malayalam 1992 MBSI
നിന്നെ വിശേഷിപ്പിക്കുന്നതു ആര്‍? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നതു എന്തു? ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്തെന്നാൽ, നിങ്ങളെ റ്വിശേഷതയുള്ളവരാക്കുന്നതാരാണ്? ലഭിച്ചതല്ലാതെ നിങ്ങൾക്ക് എന്തുള്ളു? ലഭിച്ചിട്ടുണ്ടെങ്കിലോ, ലഭിച്ചിട്ടില്ല എന്നതുപോലെ പ്രശംസിക്കുന്നത് എന്ത്? ഇപ്പോൾ നിങ്ങൾ തൃപ്തരാണ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെ വിശേഷിപ്പിക്കുന്നത് ആര്‍? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?
Malayalam Bible POC-ML 2013
നിനക്ക്‌ എന്തു പ്രത്യേക മാഹാത്‌മ്യമാണുള്ളത്‌? ദാനമായി ലഭിച്ചതല്ലാതെ നിനക്ക്‌ എന്തുണ്ട്‌? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്?