1 Corinthians 5:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ഇടയില്‍ ദുര്‍വൃത്തി ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. ഒരാള്‍ തന്‍റെ പിതാവിന്‍റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടത്രേ. ഇത് വിജാതീയരുടെ ഇടയില്‍പോലും ഇല്ലാത്ത നികൃഷ്ടനടപടിയാണല്ലോ.
Malayalam (ERV) WBTC Bible
നിങ്ങള്‍ക്കിടയില്‍ ലൈംഗികപാപമുണ്ടെന്നാണ് ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്. ദൈവത്തെ അറിയാത്തവരുടെ ഇടയില്‍പ്പോലുമില്ലാത്ത വിധം വൃത്തികെട്ട ലൈംഗികപാപമാണത്. സ്വന്തം അപ്പന്‍റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നവന്‍ പോലുമുണ്ടെന്നാണ് പറയുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.
Malayalam 1992 MBSI
നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പു ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്റെ അപ്പന്റെ ഭാര്‍യ്യയെ വെച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളുടെ ഇടയിൽ ദുർന്നടപ്പ് ഉണ്ടെന്നു കേൾക്കുന്നു. ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുമായി അവിഹിതബന്ധം പുലർത്തുന്നു; അത് ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പ് തന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പ് ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്‍റെ അപ്പന്‍റെ ഭാര്യയെ വച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പുതന്നെ.
Malayalam Bible POC-ML 2013
വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്‌ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്‍െറ ഭാര്യയുമായി അവിഹിതമായ വേഴ്‌ചയില്‍ കഴിയുന്നു!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്.