1 Corinthians 5:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുര്‍മാര്‍ഗികളോ, അത്യാഗ്രഹികളോ, കൊള്ളക്കാരോ, വിഗ്രഹാരാധകരോ ആയ അന്യമതക്കാരോടു സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്നല്ല അതുകൊണ്ടു ഞാന്‍ അര്‍ഥമാക്കിയത്. അവരെ ഒഴിച്ചുനിറുത്തുകയാണെങ്കില്‍, ലോകത്തില്‍നിന്നുതന്നെ പൂര്‍ണമായി വിട്ടുപോകേണ്ടി വരുമല്ലോ.
Malayalam (ERV) WBTC Bible
എന്നാല്‍ ഈ ലോകത്ത് പാപം ചെയ്യുന്നവരുമായി ഇടപെടരുതെന്നല്ല ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം. ഈ ലോകത്തിലുള്ള ലൈംഗികപാപം ചെയ്യുന്നവരും സ്വാര്‍ത്ഥരും പരസ്പരം വഞ്ചിക്കുന്നവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമായി ബന്ധപ്പെടരുതെന്നല്ല. അവരില്‍ നിന്നും രക്ഷപെടുന്നതിന് നിങ്ങള്‍ ഈ ലോകം വിട്ടുപോകണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
Malayalam 1992 MBSI
അതു ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ, അത്യാഗ്രഹികളും വഞ്ചകരും ആയവരോടോ, വിഗ്രഹാരാധികളോടോ അരുത് എന്നല്ല; അങ്ങനെ എങ്കിൽ നിങ്ങൾ ഈ ലോകം വിട്ട് പോകേണ്ടിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചു പറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.
Malayalam Bible POC-ML 2013
ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്‍മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്‌ഷിച്ചത്‌. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടിവരുമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.