1 Corinthians 5:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരന്‍ എന്നു സ്വയം വിളിക്കുകയും, എന്നാല്‍ ദുര്‍മാര്‍ഗിയോ, അത്യാഗ്രഹിയോ, വിഗ്രഹാരാധകനോ, പരദൂഷണവ്യവസായിയോ, മദ്യപനോ, കൊള്ളക്കാരനോ ആയിരിക്കുകയും ചെയ്യുന്നെങ്കില്‍ അങ്ങനെയുള്ളവുമായി സമ്പര്‍ക്കം പാടില്ല എന്നാണ് ഞാന്‍ പറഞ്ഞതിന്‍റെ സാരം. അവനോടുകൂടിയിരുന്നു ഭക്ഷണം കഴിക്കുകപോലുമരുത്.
Malayalam (ERV) WBTC Bible
സ്വയം ക്രിസ്തുവില്‍ സഹോദരനെന്നു പറയുകയും ലൈംഗികപാപം ചെയ്യുകയോ സ്വാര്‍ത്ഥനായിരിക്കുകയോ വിഗ്രഹങ്ങളെ ആരാധിക്കുകയോ ആളുകളെ ചീത്ത പറയുകയോ കുടിച്ചു മത്തരാകുകയോ ആളുകളെ വഞ്ചിക്കുകയോ ചെയ്യുന്നവരുമായി ബന്ധപ്പെടരുത്. അവരോടൊത്ത് ഭക്ഷിക്കുകപോലും ചെയ്യരുതെന്ന് നിങ്ങളോടു പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ സഹോദരൻ എന്നു പേരുള്ള ഒരാൾ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ, വിഗ്രഹാരാധിയോ, അസഭ്യം പറയുന്നവനോ, മദ്യപനോ, വഞ്ചകനോ ആകുന്നു എങ്കിൽ അവനോട് സംസർഗ്ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കുകപോലും അരുത് എന്നത്രേ ഞാൻ നിങ്ങൾക്ക് എഴുതിയത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവന്‍ ദുര്‍ന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കില്‍ അവനോടു സംസര്‍ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത്.
Malayalam Bible POC-ML 2013
പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ ക ള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്‌ഷണം കഴിക്കുകപോലുമരുത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.