1 Corinthians 5:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[3,4] ശരീരത്തില്‍ വിദൂരസ്ഥനാണെങ്കിലും ആത്മാവില്‍ ഞാന്‍ നിങ്ങളോടുകൂടിയുണ്ട്. ഞാന്‍ നിങ്ങളുടെ കൂടെ ആയിരുന്നെങ്കിലെന്നവണ്ണം, ഈ നീചകൃത്യം ചെയ്തവനെ ഞാന്‍ വിധിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, എന്‍റെ ആത്മാവും അവിടെ ഉണ്ടായിരിക്കും.
Malayalam (ERV) WBTC Bible
എന്‍റെ ശരീരം നിങ്ങളോടൊത്ത് അവിടെയില്ല; പക്ഷേ എന്‍റെ അത്മാവ് ഉണ്ട്. ആ പാപം ചെയ്തവനെ ഞാന്‍ വിധിക്കുകയും ചെയ്യും. ഞാനവിടെ ഉണ്ടായിരുന്നെങ്കിലെന്നപോലെ തന്നെയാണ് ഞാനവനെ വിധിച്ചത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:
Malayalam 1992 MBSI
ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കര്‍മ്മം ചെയ്തവനെക്കുറിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാനോ ശരീരംകൊണ്ട് ദൂരസ്ഥൻ ആണെങ്കിലും ആത്മാവുകൊണ്ട് കൂടെയുള്ളവൻ ആയി ഞാൻ നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നു എന്നപോലെ ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ച്, നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മധ്യേ ഇരിക്കുന്നവനായിതന്നെ, ഈ ദുഷ്കര്‍മം ചെയ്തവനെക്കുറിച്ച്:
Malayalam Bible POC-ML 2013
ശാരീരികമായിട്ടല്ലെങ്കിലും ആത്‌മീയമായി ഞാന്‍ അവിടെ സന്നിഹിതനായി
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു.
Recommended Reading