1 Corinthians 6:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളില്‍ ആര്‍ക്കെങ്കിലും മറ്റൊരു ക്രൈസ്തവ സഹോദരനുമായി തര്‍ക്കമുണ്ടായാല്‍ വിശ്വാസികളുടെ അടുക്കല്‍ പോയി നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ വിജാതീയരായ ന്യായാധിപന്മാരുടെ അടുക്കല്‍ പോകുവാന്‍ തുനിയുന്നുവോ?
Malayalam (ERV) WBTC Bible
നിങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാള്‍ക്ക് മറ്റൊരാള്‍ക്കെതിരായി എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ നിങ്ങളെന്തിനാണു നിയമകോടതിയിലേക്കു പോകുന്നത്? ദൈവത്തിനു മുന്പില്‍ നീതീകരിക്കപ്പെട്ടവരല്ല അവര്‍. പിന്നെന്തിനാണ്, ആരാണ് നീതിമാനെന്നു നിശ്ചയിക്കാന്‍ നിങ്ങള്‍ അവരെ അനുവദിക്കുന്നത്? നിങ്ങള്‍ ലജ്ജിക്കുക. എന്തുകൊണ്ടാണു നിങ്ങള്‍ ഇതിനായി ദൈവത്തിന്‍റെ ആളുകളെ സമീപിക്കാത്തത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങളിൽ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ?
Malayalam 1992 MBSI
നിങ്ങളില്‍ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്‍യ്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിന്നു പോകുവാന്‍ തുനിയുന്നുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു അന്യായം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകാതെ അഭക്തന്മാരുടെ മുൻപിൽ പോകുവാൻ തുനിയുന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങളില്‍ ഒരുത്തനു മറ്റൊരുത്തനോട് ഒരു കാര്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിനു പോകുവാന്‍ തുനിയുന്നുവോ?
Malayalam Bible POC-ML 2013
നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍ അവന്‍ വിശുദ്‌ധരെ സമീപിക്കുന്നതിനുപകരം നീതിരഹിതരായ വിജാതീയരുടെ വിധി തേടാന്‍മുതിരുന്നുവോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളിൽ ഒരാൾക്കു മറ്റൊരാളോടു തർക്കം ഉണ്ടെങ്കിൽ അതിന്റെ തീർപ്പിനായി, ദൈവജനത്തിന്റെയടുത്ത് പോകുന്നതിനു പകരം, അഭക്തരുടെമുമ്പിൽ പോകുന്നതിനോ നിങ്ങൾ ചങ്കൂറ്റം കാണിക്കുന്നത്?