1 Corinthians 6:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുര്‍വൃത്തിയില്‍ നിന്ന് ഓടിയകലുക; മനുഷ്യന്‍ ചെയ്യുന്ന മറ്റൊരു പാപവും അവന്‍റെ ശരീരത്തെ ബാധിക്കുന്നില്ല; എന്നാല്‍ ലൈംഗിക ദുര്‍വൃത്തിയിലേര്‍പ്പെടുന്നവന്‍ സ്വന്തം ശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.
Malayalam (ERV) WBTC Bible
അതിനാല്‍ ലൈംഗികപാപത്തില്‍ നിന്നും അകന്നു പോവുക. ഒരാള്‍ ചെയ്യുന്ന മറ്റ് ഓരോ പാപവും അവന്‍റെ ശരീരത്തിന് വെളിയിലാണ്. എന്നാല്‍ ലൈംഗികപാപം ചെയ്യുന്നവന്‍ തന്‍റെ തന്നെ ശരീരത്തിന് എതിരായി പാപം ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദുർന്നടപ്പു വിട്ടു ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
Malayalam 1992 MBSI
ദുര്‍ന്നടപ്പു വിട്ടു ഔടുവിന്‍. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദുർന്നടപ്പു വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏത് പാപവും ശരീരത്തിന് പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിന് വിരോധമായി പാപം ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദുര്‍ന്നടപ്പു വിട്ട് ഓടുവിന്‍. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിനു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.
Malayalam Bible POC-ML 2013
വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ലൈംഗികാധർമംവിട്ട് ഓടിക്കോളൂ. ഒരാൾ ചെയ്യുന്ന മറ്റ് ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനെതിരേ പാപംചെയ്യുന്നു.