1 Corinthians 7:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഥവാ വേര്‍പിരിയുന്നപക്ഷം, വീണ്ടും വിവാഹം കഴിക്കാതെ ജീവിച്ചുകൊള്ളണം. അല്ലെങ്കില്‍ സ്വന്തം ഭര്‍ത്താവിനോടു രമ്യപ്പെട്ടുകൊള്ളുക; ഭര്‍ത്താവും ഭാര്യയെ ഉപേക്ഷിച്ചുകൂടാ.
Malayalam (ERV) WBTC Bible
എന്നാല്‍ ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ പിന്നെ അവള്‍ വിവാഹം കഴിക്കരുത്. അല്ലെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിന്‍റെ അടുത്തേക്കു മടങ്ങിപ്പോകണം. അതുപോലെ ഭര്‍ത്താവ് ഭാര്യയുമായുള്ള ബന്ധവും വേര്‍പെടുത്തരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു.
Malayalam 1992 MBSI
ഭാര്‍യ്യ ഭര്‍ത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവോടു നിരന്നുകൊള്ളേണം; ഭര്‍ത്താവു ഭാര്‍യ്യയെ ഉപേക്ഷിക്കയുമരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെങ്കിൽ ഭർത്താവിനോട് യോജിപ്പിലെത്തണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭാര്യ ഭര്‍ത്താവിനെ വേര്‍പിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവിനോടു നിരന്നുകൊള്ളേണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കയുമരുത്.
Malayalam Bible POC-ML 2013
അഥ വാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍, ഭര്‍ത്താവുമായി രമ്യതപ്പെടണം; ഭര്‍ത്താവ്‌ ഭാര്യയെ ഉപേക്‌ഷിക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.